യു എ ഇ അമിഗോസ് ഉളുവാര്‍ പ്രിമിയര്‍ ലീഗ് സീസണ്‍ -3 ക്രിക്കറ്റ് ഒക്ടോബർ 25ന് അജ്മാനില്‍


ദുബായ്: സെപ്റ്റംബർ 23.2018 .യു എ ഇ അമിഗോസ് ഉളുവാർ പ്രീമിയർ ലീഗ് സീസൺ - 3 ക്രിക്കറ്റ് മത്സരങ്ങൾ ഒക്ടോബർ 25 ന് അജ്മാനിലെ ഹംരിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങളുടെ ലോഗോ വെള്ളിയാഴ്ച ദുബെെ ദേരയില്‍ നടന്ന പരിപാടിയില്‍ മൻസൂർ ഗുദ്ര്‍ റഫീക്ക് എം കെ ക്ക് നല്‍കി പ്രകാശനം ചെയ്തു. 

മൊഹമ്മദ് കെ എ അദ്ധ്യഷത വഹിച്ചു. അഷ്റഫ് തൃക്കണ്ടം പരിപാടി ഉദ്ഘാടനം ചെയ്തു. അമീന്‍ നൗഷാദ് ഡീംമോബ്സ്, റഹീം എല്‍ എച്ച് തുടങ്ങിയവർ പ്രസംഗിച്ചു. അസറുദ്ദീന്‍ ഉളുവാര്‍ സ്വാഗതവും മുഹമ്മദ് ഷാര്‍ജ നന്ദിയും പറഞ്ഞു.

UAE Amigos Uluvar Premier  league season-3 cricket on Oct 25th at Ajman, Dubai, Gulf, news, ഗൾഫ്, ദുബായ.