മാങ്ഖട്ട് ചുഴലിക്കാറ്റ് ചൈനയിലേക്ക്; മിക്കയിടങ്ങളിലും മണ്ണിടിച്ചിൽ, 54 പേർ മരണപ്പെട്ടു
ഹോങ്കോങ്:  സെപ്റ്റംബര്‍ 17. 2018 •             ഏറ്റവും ശക്തമായ കൊടുങ്കാറ്റ് ടൈഫൂൺ മാൻഖട്ട് ഫിലിപ്പീൻസിൽ നിന്നും ചൈനയിലേക്ക് കടക്കുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ചൈനയിൽ ശക്തമായ കൊടുങ്കാറ്റ് അലയടിച്ച് തുടങ്ങിയത്. ഫിലിപ്പീൻസിൽ 54 പേർ മരണപ്പെട്ടു. ഫിലിപ്പീൻസിൽ മിക്ക മരണങ്ങളും മണ്ണിടിച്ചിൽ ഉണ്ടായതു കാരണം സംഭവിച്ചതാണ്. 

ചൈനയിലെ ഗുവാങ്ഡോംഗ് പ്രവിശ്യയിൽ 2.45 ദശലക്ഷം പേരെ ഒഴിപ്പിച്ചു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്. 632 ടൂറിസം, 29,611 നിർമ്മാണ സ്ഥലങ്ങൾ എന്നിവ അടച്ചുപൂട്ടി. മാൻഖട്ട് പടിഞ്ഞാറൻ ഗുവാങ്ഡോംഗിലേക്കും നീങ്ങാനാണ് സാധ്യത. നിരവധി വീടുകൾ തകർന്നുവീണു. കുറെ പേരെ കാണാതാവുകയും ചെയ്തു. സ്ഥലത്തു കനത്ത ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 


Typhoon Mangkhut hits mainland China, lashes Hong Kong, dozens dead in Philippines, news, World, Typhoon, Dies.