അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട്: സെപ്റ്റംബര്‍ 18. 2018 •  സ്‌കൂളിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതിനിടെ അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താത്കാലിക അധ്യാപിക എടനീര്‍ കളരി ഹൗസിലെ കുമാരന്‍- രാജശ്രീ ദമ്പതികളുടെ മകള്‍ ജോഷ്മ (26) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 


ചൊവ്വാഴ്ച രാവിലെ ഒമ്ബതു മണിയോടെ സ്‌കൂളിലേക്ക് പോകുന്നതിനായി കുളിച്ച്‌ വസ്ത്രം മാറാന്‍ മുറിയിലേക്ക് കയറിയതായിരുന്നു. ഏറെ നേരം റൂമിൽ നിന്ന് പുറത്തിറങ്ങാതെ കണ്ടപ്പോൾ വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് അധ്യാപികയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മരണകാരണം വ്യക്തമായിട്ടില്ല. വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അവിവാഹിതയാണ്. സഹോദരങ്ങള്‍: ജിതേഷ്, ജിനേഷ്.Kasaragod, Kerala, news, transit-ad, Obituary, Death, Teacher, Hanged, Teacher found dead hanged.