എഞ്ചിൻ തകരാറ്; കുമ്പള പാലത്തിൽ ടാങ്കർ ലോറി കുടുങ്ങി ഗതാഗതം മുടങ്ങി


കുമ്പള: സെപ്റ്റംബര്‍ 21. 2018 • കുമ്പള പാലത്തിൽ എഞ്ചിൻ തകരാറായതിനെത്തുടർന്ന് ടാങ്കർ ലോറി കുടുങ്ങി. വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം. പാലത്തിന് നടുക്ക് ലോറി കുടുങ്ങിയതിനെത്തുടർന്ന് വാഹനങ്ങൾ ആരിക്കാടിയിൽ നിന്നും പൊലീസ് വഴിതിരിച്ചുവിട്ടു. കൊച്ചിയിൽ നിന്നും ബംഗളൂരുവിലേക്ക് ആസിഡുമായി പോവുകയായിരുന്ന ലോറിയുടെ എഞ്ചിനാണ് തകരാറിലായത്. 

ഗതാഗത തടസ്സം ഉണ്ടായതിനെത്തുടർന്ന് കെ എസ് ആർ ടി സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കളത്തൂർ കട്ടത്തടുക്ക സീതാംഗോളി വഴിയാണ് കാസർകോട്ടേക്ക് പോയത്. പത്തര മണിയോടെ കുമ്പള പൊലീസിന്റെ നേതൃത്വത്തിൽ ലോറിയെ റോഡരികിലേക്ക് തള്ളി നീക്കി ഗതാഗതം പുനരാരംഭിച്ചു. രണ്ടു മണിക്കൂറോളം വലിയ ഗതാഗത തടസ്സമാണ് റോഡിന്റെ ഇരു ഭാഗങ്ങളിൽ നിന്നും ഉണ്ടായത്.Kumbla, Kasaragod, Kerala, news, transit-ad, Tanker lorry, Traffic block, Tanker lorry trapped in Kumbala bridge; Traffic blocked.