മലപ്പുറത്ത് ടാങ്കർ ലോറി മറിഞ്ഞു വാതകം ചോർന്നു; കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ ഗതാഗതം തിരിച്ചുവിട്ടു, വൈദ്യുതി ബന്ധവും വിച്ഛേദിച്ചു

മലപ്പുറം:  സെപ്റ്റംബര്‍ 21. 2018 • മലപ്പുറം പാണമ്പ്ര ദേശീയപാതയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോർന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടം. 

അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ ഗതാഗതം തിരിച്ചുവിട്ടു. ഫയർഫോഴ്‌സും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് കൊച്ചി ഇരുമ്പനത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ളാന്റിലേക്ക് പോകുകയായിരുന്നു ടാങ്കർ. അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്ന് വാതകം ചോർന്നത് പരിഭ്രാന്തി പടർത്തി. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വാതകചോർച്ച നിയന്ത്രിക്കാൻ ശ്രമം തുടങ്ങി. അപകടസ്ഥലത്തിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള ആൾക്കാരെ സുരക്ഷയുടെ ഭാഗമായി മാറ്റിപ്പാർപ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. വീടുകളിൽ എൽപി.ജി അടുപ്പുകൾ കത്തിക്കരുതെന്ന് പൊലീസ് നിർദ്ദേശമുണ്ട്. മറിഞ്ഞ ടാങ്കറിനുള്ളിൽ നിന്ന് വാതകം മറ്റൊന്നിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഐ.ഒ.സിയുടെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

Malappuram, Kerala, news, Gas tanker, Accident, Police, Electricity cut off, Fire Force, Tanker lorry accident in Malappuram.