2019-ലെ നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് ന​രേ​ന്ദ്ര മോ​ദി​യെ ശുപാ​ർ​ശ ചെയ്യും


ന്യൂഡൽഹി: സെപ്റ്റംബർ 25 .2018 . ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പേ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് ശുപാ​ർ​ശ ചെ​യ്യു​മെ​ന്ന് ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ. ത​ന്‍റെ ഭ​ർ​ത്താ​വും ഒ​രു സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​കു​പ്പു മേ​ധാ​വി​യും നെ​ഫ്രോ​ള​ജി ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ.​പി.​സൗ​ന്ദ​ർ​രാ​ജ​നും മോ​ദി​യെ പു​ര​സ്കാ​ര​ത്തി​നു ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് ത​മി​ഴി​സൈ അ​റി​യി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ പ​ദ്ധ​തി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ജ​ൻ ആ​രോ​ഗ്യ യോ​ജ​ന-​ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ സാഹചര്യത്തിലാണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ 2019-ലെ ​നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് ശു​പാ​ർ​ശ ചെ​യ്യുന്നത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ പദ്ധതി ല​ക്ഷ​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കും, പ്ര​ത്യേ​കി​ച്ച് ദു​ർ​ബ​ല​രു​ടെ​യും അ​ശ​ര​ണ​രു​ടെ​യും- ത​മി​ഴി​സൈ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

2019 ലെ നോബൽ പുരസ്‌കാരത്തിന് ശുപാർശ ചെയ്യേണ്ട അവസാന തീയതി 31 ജനുവരി 2019 ആണ്. ശുപാർശ പ്രക്രിയകൾ
എല്ലാ വർഷവും സെപ്റ്റംബറിലാണ് ആരംഭിക്കാറുള്ളത്. യൂണിവേഴ്സിറ്റി പ്രൊഫസർമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവരും പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യുമെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പാവപ്പെട്ടവരെ സേവിക്കാനുള്ള വാഗ്ദാനവുമായാണ് നരേന്ദ്ര മോദി 'ആയുഷ്മാൻ ഭാരത്' പദ്ധതി കൊണ്ടുവന്നത്. 


Tamil Nadu BJP chief ‘nominates’ PM Modi for Nobel Peace Prize, news, ദേശീയം, PM Modi.