ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി; സുപ്രീം കോടതി വിധി ഇന്ന്


ന്യൂഡൽഹി: സെപ്റ്റംബർ 26 .2018 . സ്വകാര്യത ആധാർ നിയമം ലംഘിക്കുന്നുണ്ടോ? സുപ്രീംകോടതിയിലെ അഞ്ച് മുതിർന്ന ജഡ്ജിമാർ ഇന്ന് ആധാർ ഭരണഘടനാ സാധുത വിവാദ വിഷയത്തിൽ തീരുമാനം എടുക്കും. ബാങ്ക് അക്കൌണ്ടുകൾ, പാൻ കാർഡുകൾ, സെൽഫോൺ സേവനങ്ങൾ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസുകൾ മുതലായവയ്ക്ക് 12-അക്ക യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ നിർബന്ധമാണ്. ആധാറുമായി  ബന്ധപ്പെട്ട വിവിധ ഹർജികളിൽ 4 മാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു. എന്നാല്‍, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാര്‍ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കുമോ എന്നതിലും ഈ വിധി നിർണായകമാണ്. സ്വകാര്യതയ്ക്കും അന്തസായി ജീവിക്കാനുമുളള മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാര്‍ നിര്‍ബന്ധമാക്കണമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് അഞ്ചംഗഭരണഘടനാബെഞ്ച് പരിശോധിച്ചത്. രാജ്യത്തിന് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ആവശ്യമുണ്ടെന്ന് വാദം കേള്‍ക്കുന്ന വേളയില്‍ കോടതി നിലപാടെടുത്തിരുന്നു. അതേസമയം, ആധാര്‍വിവരങ്ങള്‍ ചോരുമെന്ന പരാതിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി വ്യക്തമാക്കി.ആധാര്‍വിവരങ്ങള്‍ ചോരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചേക്കും. വിരലടയാളം, കണ്ണ്, മുഖം തുടങ്ങിയ പൗരന്‍റെ ശരീരത്തിലെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമായി ചില ജഡ്ജിമാരെങ്കിലും കണ്ടെത്തിയേക്കും. ബയോമെട്രിക് സംവിധാനം അസാധാരണസാഹചര്യങ്ങളില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് നിലപാട് എടുത്തേക്കും.


Supreme court to decide on aadhaar validity today, news, ദേശീയം, Supreme court, Aadhaar validity.