കുമ്പളയിൽ വിദ്യാർത്ഥികൾക്ക് 'ഫെവികോളും, കൂൾ ലിപ്പും' ലഹരി വസ്തുക്കൾകുമ്പള : സെപ്റ്റംബർ 27 .2018 .സ്കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് കുമ്പളയിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചു വരുന്നതായി പറയപ്പെടുന്നു. പുതിയ പുതിയ മാർഗങ്ങളാണ് ലഹരിക്കായി വിദ്യാർത്ഥികൾ പരീക്ഷിക്കുന്നതെന്ന് പറയപ്പെടുന്നു. ഫെവികോളും, കൂൾ ലിപ്പുമാണ് ഇപ്പോൾ വ്യാപകമായി വിദ്യാർത്ഥികൾ ലഹരിക്കായി ഉപയോഗിക്കുന്നത്.

55 രൂപയോളം വിലവരുന്ന ഫെവികോളിൻറെ അടുപ്പ് തുറന്ന ഉടനെ അതിൽ അടങ്ങിയിരിക്കുന്ന 'ഗ്യാസ്'മൂക്കിലൂടെ വലിച്ച് കയറ്റുകയാണ് വിദ്യാർത്ഥികൾ ചെയ്യുന്നത്. ഇതിലൂടെ ലഹരി കണ്ടെത്തുകയാണ് വിദ്യാർത്ഥികൾ.

'കൂൾ ലിപ്പ്'കുമ്പളയിൽ സുലഭമായി ലഭിക്കുന്നതായി പറയപ്പെടുന്നു. പുകയില ഉത്പന്നങ്ങളുടെ കൂടെയാണ് 'കൂൾ ലിപ്പുകൾ'ലഭിക്കുന്നത്. ചെറിയ 'തലയണ'രൂപത്തിൽ പുറത്തിറങ്ങുന്ന പുകയില നാക്കിന്റെ അടിഭാഗത്തായും, കവിളിന്റെ ഒരുഭാഗത്തായും വെച്ച് ഉന്മാദാവസ്ഥ  കണ്ടെത്തുകയാണ് ഇതിലൂടെ വിദ്യാർത്ഥികൾ പരീക്ഷിക്കുന്നത്. ഒട്ടുമിക്ക വിദ്യാർത്ഥികളും ഇതിന് അടിമകളായതായി പറയപ്പെടുന്നു. 

കുമ്പളയുടെ സ്കൂൾ,കോളേജുകളുടെ അടുത്തുള്ള ഒട്ടുമിക്ക കെട്ടിടങ്ങളിലും തമ്പടിച്ചാണ് ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നത്. ഉച്ചഭക്ഷണ സമയത്താണ് കൂടുതലും ഉപയോഗിക്കുന്നതെന്ന് നാട്ടുകാരും,വ്യാപാരികളും പറയുന്നു. വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ അധ്യാപകരും രക്ഷകർത്താക്കളും ഉൾപ്പെടുന്ന സമിതികൾ ഉണ്ടെങ്കിലും അതൊക്കെ കണ്ണുവെട്ടിച്ചാണ് വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നത്. വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയാൻ കർശന നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കേരള ദേശീയ വേദി കുമ്പള യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

Students addicted to drugs, Kumbla, Kasaragod, Kerala, news, jhl builders ad.