വിദ്യാർത്ഥിനിക്ക് ബൈക്കിടിച്ച് പരിക്ക്


കുമ്പള:  സെപ്റ്റംബർ 23.2018 വിദ്യാർത്ഥിനിക്ക് ബൈക്കിടിച്ച് പരിക്കേറ്റു. നാരായണമംഗലത്തെ സ്വകാര്യ കോളജ് വിദ്യാർത്ഥിനി ബദിയടുക്കയിലെ ആയിഷത്ത് സിൽസാന (19) യ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് മടങ്ങവെ ബസ് കയറുന്നതിന് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ബൈക്കിടിച്ചത്. 

ബൈക്ക് യാത്രക്കാരായ മുളിയടുക്ക സ്വദേശികളായ അൻസാഫ്, മുനീർ എന്നീ യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നു പേരെയും  കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Student injured after bike hits, Kumbla, Kasaragod, Kerala, news, Student, Injured, Bike hits, Hospitalized.