നഗരസഭാ ജീവനക്കാരന്റെ സസ്പെൻഷൻ രാഷ്ട്രീയ പ്രേരിതം-എസ്.ഇ.യു


കാഞ്ഞങ്ങാട്: സെപ്റ്റംബര്‍ 16. 2018 •റിട്ടയർ ചെയ്ത ജീവനക്കാരൻ വാട്സാപ്പ് ഗ്രൂപ്പിൽ രാഷ്ട്രീയ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഗ്രൂപ്പ് അഡ്മിനായ നഗരസഭാജീവനക്കാരനെ സസ്പെൻഡ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതവും പ്രതിഷേധാർഹവുമാണന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി.

കാഞ്ഞങ്ങാട് നഗരസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീയ ചിന്താധാരയിൽപ്പെട്ടവർ  അംഗമായ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന രാഷ്ട്രീയ പോസ്റ്റുകളൂടെ പേരിൽ അഡ്മിനായ ഉദ്യോഗസ്ഥൻ പോസ്റ്റിട്ടയാൾക്കെതി നടപടി സ്വീകരിച്ചിരുന്നു. എന്നിട്ടും ഗ്രൂപ്പ് അഡ്മിൻ ആയിപ്പോയി എന്ന കാരണം മുൻ നിർത്തി  സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്.

ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചത് ദുരുദ്ദേശപരമാണ്. ഇത്തരം നടപടികൾ ജീവനക്കാരുടെ മനോവീര്യം തകർക്കുമെന്നും അതിനാൽ എത്രയും വേഗം സർക്കാർ സസ്പെൻഷൻ ഉത്തരവ് പിൻവലിച്ച് അദ്ദേഹത്തെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്നും എസ്.ഇ.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഒ.എം. ഷഫീക്ക് അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന വൈ: പ്രസിഡണ്ട്  നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. സിയാദ് പി, സൈഫുദ്ദീൻ മാടക്കാൽ, അഷറഫ് കല്ലിങ്കൽ, സലിം ടി, ഷാക്കിർ എൻ, സാദിഖ്, റിയാസ് പ്രസംഗിച്ചു. ജന. സെക്രട്ടറി മുഹമ്മദലി കെ എൻ പി സ്വാഗതവും മുസ്തഫ കെ എ നന്ദിയും പറഞ്ഞു.


SEU against Suspension of municipality employee, Kasaragod, Kerala, news, transit-ad, Kanhangad, SEU.