നെഞ്ചുവേദനയെ തുടര്‍ന്ന് റിട്ട. സബ് രജിസ്ട്രാര്‍ മരണപ്പെട്ടു


എരിയാല്‍: സെപ്റ്റംബർ 25.2018 നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിട്ട. സബ് രജിസ്ട്രാര്‍ മരണപ്പെട്ടു. എരിയായിലെ സി മൂസ കുഞ്ഞി (72)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മൂസകുഞ്ഞിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു.

പരേതനായ ഇസ്സ കുട്ടി അബ്ബാസിന്റെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: സുല്‍ഫിക്കര്‍ അലി, സുല്‍ബാനു. മരുമക്കള്‍: അഷ്‌റഫ് ബേവിഞ്ച, സലീന. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, ബീവി ചൂരി, നബീസ എരിയാല്‍, പരേതനായ മുഹമ്മദ്. 

18 വര്‍ഷത്തോളമായി പള്ളം റോഡില്‍ ആധാരം രജിസ്ട്രാര്‍ ഓഫീസ് നടത്തി വരികയായിരുന്നു. 12 മണിയോടെ എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


Rtd. Sub registrar dies after cardiac arrest, Eriyal, Kasaragod, Kerala, News, Obituary, skyler-ad, Death.