മോഷണസംഘത്തിലെ രണ്ടു പേരെ നീർച്ചാലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു


കുമ്പള: സെപ്റ്റംബർ 28 .2018 . നിരവധി കേസുകളിൽ പ്രതികളായ രണ്ടു പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ ഉദിനൂർ താമസക്കാരനായ ചിറ്റാരിക്കലിലെ ടി ആർ മണി എന്ന ജീപ്പ് മണി (50), ബേഈമാരമംഗലത്ത് താമസിക്കുന്ന  കൊല്ലം സ്വദേശി  രാജീവൻ (45) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാൾ ഓടി രക്ഷപ്പെട്ടു. ആദൂർ സ്റ്റേഷനിൽ നിന്ന് നേരത്തെ ലോക്കപ്പ് ചാടി ഒളിവിലായിരുന്ന ബാറടുക്കയിലെ ശ്രീധര ഷെട്ടി(45)യാണ് ഓടി രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച പുലർച്ചെ നീർച്ചാൽ അപ്പർ ബസാറിൽ ചന്ദന ഫാക്ടറിക്കടുത്ത് ഒരു ഓംനി വാനിൽ സംശയാസ്പദ സാഹചര്യത്തിൽ നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ചിലർ പൊലീസിൽ വിവരം നൽകുകയായിരുന്നു. പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് ശ്രീധരഷെട്ടി ഓടി രക്ഷപ്പെട്ടത്. ബദിയടുക്ക എസ് ഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇവരെ  അറസ്റ്റ് ചെയ്തത്.

Robbery case accused arrested, Kumbla, Kasaragod, Kerala, news, skyler-ad, Arrested.