മോട്ടോര്‍ നന്നാക്കുന്നതിനിടെ റിട്ട. ബാങ്ക് മാനേജര്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചു


മഞ്ചേശ്വരം : സെപ്റ്റംബര്‍ 19. 2018 • മോട്ടോർ നന്നാക്കുന്നതിനിടെ റിട്ട. കർണാടക ബാങ്ക് മാനേജർ കിണറ്റിൽ വീണ് മരിച്ചു. മഞ്ചേശ്വരം കീർത്തീശ്വര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുരേഷ് ചന്ദ്ര (65 )ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിലെ കിണറിനോട് ചേർന്നുള്ള കേടായ മോട്ടോർ നന്നാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.  തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് സുരേഷിനെ പുറത്തെടുത്ത ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചു. 

ഭാര്യ: സുനിത. മക്കൾ: സുനിൽ കുമാർ, സുരക്ഷ.

Retired bank manager dies after fell into well, Manjeshwar, Kasaragod, Kerala, news, Obituary, Well, Death.