ജിയോയുടെ 5 ജി സേവനങ്ങൾ ഉടൻന്യൂഡൽഹി: സെപ്റ്റംബർ 27 .2018 5 ജി സേവനങ്ങൾ നല്കാൻ റിലയൻസ് ജിയോ. ഉടൻതന്നെ സേവനം ലഭിക്കുമെന്നാണ് കരുതുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം 2020 പകുതിയോടെ ഇന്ത്യൻ സേവനങ്ങൾ ആരംഭിക്കും. 2019 അവസാനത്തോടെ 4 ജിയെക്കാൾ 50 മുതൽ 60 മടങ്ങ് വരെ ഡൗൺലോഡ് വേഗം ലഭിക്കുന്ന കമ്യൂണിക്കേഷൻ ശൃംഖല (എയർ വേവ്സ്) അനുവദിക്കാൻ സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു. സ്പെക് ട്രം വിതരണം പൂർത്തിയായാൽ ഉടൻതന്നെ 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ എൽ.ടി.ഇ. ശൃംഖല ജിയോയ്ക്ക് ഉണ്ടെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 3 ജിയിൽ നിന്ന് 4 ജിയിലേക്കെത്തിയതിനെക്കാൾ വേഗത്തിൽ 4ജിയിൽ നിന്ന് 5 ജിയിലേക്ക് മാറാനാകുമെന്ന് കരുതുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കി. സെറ്റ് നിർമാതാക്കളായ യു.എസിലെ ക്വാൽകോം, തായ് വാനിലെ മീഡിയ ടെക് എന്നിവയാണ് 5 ജിക്ക് ആവശ്യമായ മോഡം വികസിപ്പിക്കുന്നത്.
Reliance Jio may launch 5G services within 180 days of spectrum allocation, technology, news.