ദുബായിലെത്തിയ ചെങ്കള അബ്ദുള്ള ഫൈസിക്ക് എസ്.കെ.എസ്.എസ്.എഫ് സ്വീകരണം നൽകി


ദുബായ് : സെപ്റ്റംബർ 29 .2018 പാണക്കാട് ശിഹാബ് തങ്ങൾ ഇസ്‌ലാമിക് ദഅവാ കോളേജ് ചെങ്കളയുടെ മുഖ്യ കാര്യദർശിയും സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കാസറഗോഡ് ജില്ലാ മുശാവറ അംഗവും കൂടിയായ പ്രമുഖ പണ്ഡിതൻ ചെങ്കള അബ്ദുള്ള ഫൈസിക്ക് ദുബൈ എസ്‌.കെ.എസ്.എസ്.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സ്ഥാപനത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾ ഗൾഫ് മേഖലകളിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ദുബായിലെത്തിയത്. പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കാമ്പസ്സിൽ എട്ട് വർഷത്തെ മത ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകി രണ്ട് വർഷത്തെ ഉന്നത വിദ്യാഭ്യാസത്തിനു ജാമിയ്യയിലേക്ക് അയക്കുന്നതാണ് പദ്ധതിയെന്നും നിലവിൽ മൂന്ന് ബാച്ചുകളിലായി എഴുപതിൽ പരം കുട്ടികൾ താമസിച്ചു പഠിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

വളർന്നു വരുന്ന പുതിയ തലമുറയെ വൈജ്ഞാനിക മുന്നേറ്റത്തിലൂടെ ഉത്തമ സമുദായത്തിന്റെ നന്മയുടെ സമൂഹസൃഷ്ടി ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് കാമ്പസ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നതെന്നും  സമുദായത്തിന്റെ സുരക്ഷിതത്വവും വിജയവും മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുൽ ഖാദർ അസ്അദി, അബ്ബാസലി ഹുദവി ബേക്കൽ, അസീസ് മുസ്‌ലിയാർ ചെറുവത്തുർ, കബീർ അസ്അദി പെരുമ്പട്ട, റശീദ് ഹുദവി തൊട്ടിയിൽ, ഫാസിൽ മെട്ടമ്മൽ, താഹിർ മുഗു, സിദ്ദിഖ് കനിയടുക്കം, റഹീം ചെങ്കള, എം.ബി.എ ഖാദർ, മുഹമ്മദ് ഉളുവാർ, ആബിദ് ചൂരി, ശാഫി അസ്അദി, അബ്ദുൽ ഖാദർ കർണൂർ, അഷ്‌റഫ് മൗലവി തൃക്കരിപ്പൂർ, അസീസ് ബള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു. സുബൈർ മാങ്ങാട് സ്വാഗതവും അന്താസ് ചെമ്മനാട് നന്ദിയും പറഞ്ഞു.

Dubai, Gulf, news, ഗൾഫ്, ദുബായ്, Reception to Chengala Abdulla Faizy.