ഏറെക്കാലത്തെ ആഗ്രഹമായിരുന്ന കാർ സ്വന്തമാക്കിയ സന്തോഷത്തിൽ കർഷകൻ വിതരണം ചെയ്തത് സ്വർണം പൂശിയ ലഡു


പൂനെ :സെപ്റ്റംബര്‍ 16. 2018 • 1 .1 കോടി വിലയുള്ള ജാഗ്വർ എസ്ജെ സ്വന്തമാക്കിയ കർഷകൻ സന്തോഷം പങ്കുവെച്ചത് സ്വർണം പൂശിയ ലഡു വിതരണം ചെയ്ത്. പൂനെയിലെ സുരേഷ് പോക്‌ലേ എന്ന കർഷകനാണ് ആഡംബര കാർ വാങ്ങിയ സന്തോഷത്തിൽ സ്വർണം പൂശിയ ലഡു വാങ്ങി വിതരണം ചെയ്തത്. തന്റെ കാറിനേക്കാളും ഈ ആഘോഷ നിമിഷമായിരിക്കും ഈ കർഷകൻ ഏറ്റവും മധുരമുള്ള ഓർമ്മ. കിലോയ്ക്ക് 7000 രൂപ വരുന്ന പേട 3 കിലോയോളം വാങ്ങിയാണ് മുഴുവൻ ഗ്രമവാസികൾക്കും പോക്‌ലേ നൽകിയത്. 
ഏറെക്കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാർ സ്വന്തമാക്കിയ സന്തോഷത്തിലാണ് സ്വർണം പൂശിയ ലഡു വിതരണനം ചെയ്തതെന്ന് പോക്‌ലേയുടെ മകൻ ദീപക് പറഞ്ഞു.

ജാഗ്വറിന്റെ ഏറ്റവും ആഡംബര മോഡലുകളിലൊന്നാണ് എക്സ്ജെ. 3 ലീറ്റർ വി6 പെട്രോൾ എൻജിനാണ് കാറിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 269 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കും സൃഷ്‍ടിക്കും.

news, ദേശീയം, Pune Farmer Buys Jaguar XJ Worth Rs 1.1 Crore, Celebrates with Rare Gold Leafed Sweets.