കോള്‍മുറിയല്‍ (കോള്‍ ഡ്രോപ്) പ്രശ്നത്തിൽ വലഞ്ഞ് മോദി; പരിഹാരമുണ്ടാക്കാന്‍ ടെലികോം വകുപ്പിന് നിര്‍ദ്ദേശം


ന്യൂഡൽഹി: സെപ്റ്റംബർ 27 .2018 . കോള്‍മുറിയല്‍ (കോള്‍ ഡ്രോപ്) പ്രശ്നത്തിൽ വലഞ്ഞ് പ്രധാനമന്ത്രിയും. സംഭവത്തിൽ  ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കാന്‍ ടെലികോം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ദില്ലി വിമാനത്താവളത്തില്‍ നിന്നും ഔദ്യോഗിക വസതിയിലേക്കുള്ള യാത്രക്കിടെ നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍ സംസാരം മുറിയപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലിക്കോം മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചതെന്നാണ് വിവരം. കോള്‍ ഡ്രോപ്പ് പ്രശ്നം പരിഹരിക്കാത്ത സേവനദാതാക്കള്‍ക്ക് പിഴ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി യോഗത്തില്‍ സംസാരിച്ചതായും വിവരമുണ്ട്.  ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനം ഉറപ്പുവരുത്തണമെന്നും പ്രശ്നം അടിയന്തിരമായ പരിഹരിക്കണമെന്നും ടെലികോം മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയായിരിക്കണമെന്നും മോദി പറഞ്ഞു.  ഇന്ത്യയിലെ 60 ശതമാനം മൊബൈൽ ഫോണ്‍ ഉപയോക്താക്കളും കോള്‍ മുറിയല്‍ പ്രശ്‌നം നേരിടുന്നതായി 2017ല്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്‍റ് നടത്തിയ രാജ്യവ്യാപക സര്‍വ്വെയില്‍ കണ്ടെത്തിയിരുന്നു.

PM too faces problem of call drops wants telecom dept to find tech solution, news, ദേശീയം,