സിക്കിമിലെ ആകാശചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് ഫോട്ടോഗ്രാഫർ മോഡി


ഗ്യാംഗ്ടോക്: സെപ്റ്റംബർ 24 .2018 . പ്രധാനമന്ത്രി നരേന്ദ്ര മോദി സിക്കിമിലെ പാക്യോംഗ് വിമാനത്താവളം ഇന്ന് ഉദ്ഘാടനം ചെയ്യുംസിക്കിമിലേക്കുള്ള യാത്രാ വഴിയെ പ്രധാനമന്ത്രി മോഡി ട്വിറ്ററിൽ താൻ പകര്‍ത്തിയ ചില മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചു. സ്വച്ഛവും മനോഹരവുമെന്നാണ് കാഴ്ചയെ മോദി വിശേഷിപ്പിച്ചത്. ഒപ്പം ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന ഹാഷ്ടാഗും ഫോട്ടോയ്ക്കൊപ്പം അദ്ദേഹം നല്‍കി. ഇന്ത്യന്‍ ടൂറിസത്തിന്‍റെ ടാഗ്‍ലൈനാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്നത്. എംഐ -8 ഫെലികോപ്റ്ററിലാണ് മോദി സിക്കിമിലെത്തിയത്. സിക്കിം മുഖ്യമന്ത്രി പവന്‍ ചാംലിംഗ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ആര്‍മി ഹെലിപ്പാഡില്‍ എത്തിയിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് 60 കി.മീ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പാക്യോംഗ് വിമാനത്താവളം പ്രതിരോധ രംഗത്തും ഇന്ത്യയ്ക്ക് നിര്‍ണായകമുന്‍തൂക്കം നല്‍കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാന്‍ സാധിക്കും. നേരത്തെ സിക്കിമിലെത്താന്‍ സഞ്ചാരികള്‍ പശ്ചിമ ബംഗാളിലെ ഭഗ്ദോര വിമാനത്താവളമാണ് ഉപയോഗിച്ചിരുന്നത്.  4500 അടി ഉയരത്തിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 605 കോടി രൂപയാണ് വിമാനത്താവളത്തിന്‍റെ നിര്‍മ്മാണചെലവ്. 30 മീറ്റര്‍ വീതിയില്‍ 1.75 കിമീ നീളമുള്ള റണ്‍വേയാണ് വിമാനത്താവളത്തിനുള്ളത്. 


PM Modi Turns Photographer On His Way To Sikkim, Shares Photos On Twitter, news, ദേശീയം.