'ആയുഷ്മാൻ ഭാരതിനു' തുടക്കം


റാഞ്ചി: സെപ്റ്റംബർ 23.2018 .കേന്ദ്രസർക്കാർ പദ്ധതി ആയുഷ്മാൻ ഭാരതിനു തുടക്കം. 50 കോടി ഇന്ത്യക്കാരുടെ ആരോഗ്യരക്ഷക്കുള്ള പദ്ധതിയാണിത്. ഇത് പ്രാബല്യത്തിൽ വരുന്നത് രാജ്യത്തെ പാവപ്പെട്ടവരെ മികച്ച ചികിത്സ നൽകി സേവിക്കുന്നതിനുള്ള ഒരു ചുവടുവെപ്പായി മാറുമെന്ന് റാഞ്ചിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മോഡി പറഞ്ഞു. ലോകത്തിലെ മറ്റൊരു രാജ്യത്തിലും സർക്കാർ നേതൃത്വത്തിൽ ഇത്ര വലിയ ചികിത്സ പദ്ധതി ഇല്ലെന്നും മോഡി വ്യക്തമാക്കി. ആയുഷ്മാൻ ഭാരതിയുടെ ഹെൽപ് ലൈൻ നമ്പർ 14555 ആണ്. അത് എല്ലാവരും ഓർമ്മിക്കണമെന്നും മോഡി പറഞ്ഞു . കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ, ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബാർദാസ്, സംസ്ഥാന ഗവർണർ ദ്രുപദി മുർമു എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉദ് ഘാടന പരിപാടിയിൽ പങ്കെടുത്തു. ചില ആളുകൾ ഇതിനെ മോഡി കെയർ എന്ന് വിളിക്കുന്നു, എന്നാൽ എനിക്ക് ഈ പദ്ധതി പാവപ്പെട്ടവരെ സഹായിക്കുക എന്ന ഉദ്ദേശം മാത്രമാണ് ചെയ്യുന്നത്". മോഡി കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ് പ്രധാനമന്ത്രി മോഡി പദ്ധതി പ്രഖ്യാപിച്ചത്.  445 ജില്ലകളിൽ ഒരേ സമയം ആരംഭിക്കുകയും ചെയ്തു. 

എന്തിനാണ് ആയുഷ്മാൻ ഭാരത്?

85.9 ശതമാനം ഗ്രാമീണ കുടുംബങ്ങൾക്കും നഗരവാസികളിൽ 82 ശതമാനം ആൾക്കും ആരോഗ്യ പരിരക്ഷയ്ക്കുള്ള കഴിവില്ലെന്ന് നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ (എൻഎസ്എസ്ഒ) നടത്തിയ സർവേയിൽ പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ 24 ശതമാനവും പട്ടണ പ്രദേശങ്ങളിൽ 18 ശതമാനവും ആൾക്കാർ വായ്പയെടുത്തു വഴിയാണ് അവരുടെ ആരോഗ്യ സംരക്ഷണ ചെലവുകൾ നടത്തുന്നതെന്നും കണ്ടെത്തി. ഈ അവസ്ഥ മാറ്റാൻ  ആയുഷ്മാൻ ഭാരത് ആഗ്രഹിക്കുന്നതെന്ന് മോഡി വ്യക്തമാക്കുന്നു. 

എന്താണ് ആയുഷ്മാൻ ഭാരത്?

10 കോടി കുടുംബങ്ങൾക്ക് അല്ലെങ്കിൽ 50 കോടി ഇന്ത്യക്കാർക്ക് ആരോഗ്യ പരിരക്ഷ നൽകുവാൻ ഉദ്ദേശിക്കുന്ന ഒരു പദ്ധതിയാണ് ആയുഷ്മാൻ ഭാരത്,
പ്രതിവർഷം 5 ലക്ഷം രൂപ വരെ അനുവദിക്കും. അർഹരായ ആളുകൾക്ക് സർക്കാരിന്റെയും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളുടെയും ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.


PM Modi launches Ayushman Bharat health scheme, news, ദേശീയം, 

PM Modi, Launches, Ayushman Bharat health scheme.