ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു


എരിയാൽ: സെപ്റ്റംബര്‍ 17. 2018 •     ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. എരിയാലിൽ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശി മഹേഷ് (29) ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് സഹപ്രവർത്തകർ.

Other state worker dies after cardiac arrest, Eriyal, Kasaragod, Kerala, news, Obituary.