ബാങ്ക് അക്കൗണ്ടിനും സിംകാര്‍ഡിനും ആധാര്‍ വേണ്ട; പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം


ന്യൂഡൽഹി: സെപ്റ്റംബർ 26  .2018 .  സ്വകാര്യ കമ്പനി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 157 റദ്ദാക്കി. എന്നാല്‍ പാന്‍കാര്‍ഡിനായി ആധാര്‍ രേഖ ആവശ്യമായി വരും.
മറ്റു തിരിച്ചറിയല്‍ രേഖകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഏകീകൃത തിരിച്ചറിയല്‍ രേഖയായാണ് ആധാറിനെ കോടതി നിരീക്ഷിച്ചത്. അതേസമയം മൊബൈല്‍ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, സ്കൂള്‍ പ്രവേശനം എന്നിവക്ക് ആധാര്‍ വേണ്ടെന്ന് വ്യക്തമാക്കിയ കോടതി സ്വകാര്യ കമ്പനി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 157 റദ്ദാക്കി. എന്നാല്‍ പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കണം.

വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതൊന്നും ആധാര്‍ നിയമത്തിലില്ലെന്നും കോടതി നിരീക്ഷിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്ന് സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. ആധാര്‍ വിവര സംരക്ഷണത്തിന് കേന്ദ്രം അടിയന്തരമായി നിയമനിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയുടെ ഭാഗമായി ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്ന ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(1)ഉം കോടതി റദ്ദാക്കി.

ആധാറിനെ ഏറ്റവും മികച്ചത് എന്ന് പറയാനാകില്ല. എന്നാല്‍ മികച്ചതായിരിക്കുന്നതിനേക്കാള്‍ ഏകീകൃതമായിരിക്കുകയാണ് നല്ലത്. ഏറ്റവും മികച്ചത് എന്നാല്‍ ഒന്നാമതാകുകയെന്നാണ്. എന്നാല്‍ ഏകീകൃതമെന്നാല്‍ ഒന്നേയൊന്ന് എന്നാണ് അര്‍ഥമെന്നും ആയിരുന്നു ജസ്റ്റിസ് സിക്രിയുടെ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയത്.

No aadhar for bank account and sim card; PAN card should be connected, news, ദേശീയം.