കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ ഓൺലൈൻ ഗെയിം


ന്യൂഡൽഹി:  സെപ്റ്റംബർ 24 .2018  കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശ്രമത്തിൽ പുതിയ ഓൺലൈൻ ഗെയിമുമായി സർക്കാർ. ജീവന് വരെ ഭീഷണി ഉയർത്തിയ മോമോ, ബ്ലൂ വെയ്ൽ തുടങ്ങിയ ​ഗെയിമുകൾ കുട്ടികളിൽ ഉണ്ടാക്കിയ ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗെയിം ആപ്ലിക്കേഷൻ സർക്കാർ പുറത്തിറക്കിയത്. 'സൈബർ ട്രിവിയ' എന്ന പേരിൽ അറിയപ്പെടുന്ന ഈ ഗെയിം ആപ്ലിക്കേഷൻ കളിയിലൂടെ പഠനം എന്ന ഉദ്യേശത്തോടെയാണ് നിർമ്മിച്ചത്. നിരവധി മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ​ഗെയിം ഇന്റർനെറ്റിൽ അപരിചിതരുമായി ഇടപെടുന്നതിനുള്ള മാർ​ഗങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായകമാകുമെന്ന് ദേശീയ ബാല അവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) വ്യക്തമാക്കി. ഇന്റർനെറ്റിൽ അപരിചിതരുടെ ചിത്രങ്ങൾക്കോ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്താൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വളരെ രസകരമായ രീതിയിൽ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് സൈബർ ട്രിവിയയുടെ ലക്ഷ്യമെന്ന് എൻസിപിആർ അംഗം യശ്വന്ത് ജയിൻ വ്യക്തമാക്കി. 'ബ്ലൂ വെയ്ൽ', 'മോമോ' തുടങ്ങിയ ഗേമുകൾ വെല്ലുവിളികൾ ഉണ്ടാക്കുന്ന കാരണം കുട്ടികൾ ആത്മഹത്യ ചെയ്യുന്ന കേസുകളുടെ പശ്ചാത്തലത്തിലാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഗൂ​ഗിൾ പ്ലേ സ്റ്റോർ അടക്കമുള്ള ഓൺലൈൻ സ്റ്റോറുകൾ ആപ്ലിക്കേഷൻ ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്ത കാലത്തെ കുട്ടികൾ രക്ഷിതാക്കളെക്കാളും മിടുക്കരാണ്. എന്നാൽ സൈബർ ലോകത്ത് നേരിടുന്ന അപകടങ്ങളെക്കുറിച്ചോ ഓൺലൈൻ ഗെയിംസിനെക്കുറിച്ചോ അവർക്കറിയില്ല. അതുകൊണ്ട് കൂടിയാണ് ഈ ഗെയിം വികസിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചതെന്നും "ജെയിൻ കൂട്ടിച്ചേർത്തു. പെരുമാറ്റ പരിഷ്കരണ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അപ്ലിക്കേഷനെന്ന് ശിശു മനഃശാസ്ത്രജ്ഞ, സുജാത ശർമ്മ പറഞ്ഞു. നെഗറ്റീവ് സ്വഭാവം നിരുത്സാഹപ്പെടുത്താനും നല്ല പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായമാകുമെന്നും അവർ പറയുന്നു. 




New Online Game To Help Counter Cyber crime Against Children, news, Technology, nline Game.