മുണ്ട്യത്തടുക്ക - കന്യപ്പാടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ഡി വൈ എഫ് ഐ; അറ്റകുറ്റപ്പണിയും വീതി കൂട്ടലും ഉറപ്പു നൽകി എ ജി സി ബഷീർ


കന്യപ്പാടി: സെപ്റ്റംബര്‍ 19. 2018 •മുണ്ട്യത്തടുക്ക - കന്യപ്പാടി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ഡി വൈ എഫ് ഐ. അറ്റകുറ്റപ്പണിയും വീതി കൂട്ടലും ഉറപ്പു നൽകി എ ജി സി ബഷീർ. ഇവിടെ എസ് സി കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ്. എ ജി സി ബഷീറിനും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേയർപേഴ്സൺ എ പി ഉഷ യ്ക്കും മുണ്ട്യത്തടുക്ക - കന്യപ്പാടി റോഡിന്റെ അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് ഡി വൈ എഫ് ഐ പള്ളം ടൗൺ കമ്മിറ്റി സെക്രട്ടറി മജീദ് എം.എച്ച് നിവേദനം നൽകുകയായിരുന്നു.

ഇതിനു ശേഷം ഉദ്ഘാടന യോഗത്തിൽ സംസാരിച്ച പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ.ആർ, വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ്, മുൻ ജില്ല പഞ്ചായത്ത് അംഗം ശങ്കരറൈ മാസ്റ്റർ എന്നിവരും ഈ റോഡിന്റെ കാര്യത്തിൽ പെട്ടെന്നു തന്നെ വേണ്ട നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം റോഡിന്റെ വീതി കൂട്ടാനും പ്രവർത്തികൾ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡൻറ് ഉറപ്പ് നൽകുകയും ചെയ്തു.

നാടിന്റെ ആവശ്യങ്ങൾക്കു വേണ്ടി പ്രയത്നിക്കുകയും സഹകരിക്കുകയും ചെയ്ത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾക്കും ജില്ലാ പഞ്ചായത്ത് അധികാരികൾക്കും ഡി വൈ എഫ് ഐ പള്ളം ടൗൺ കമ്മിറ്റി നന്ദിയും കടപ്പാടും അറിയിച്ചു.
Need for solve Mundyathadukka-Kanyappady road damage, Kasaragod, Kerala, news, transit-ad.