നമോ ആപ്പ് വഴി ബിജെപിയുടെ മൈക്രോ ഡൊണേഷന്‍ സംവിധാനം; ലക്ഷ്യം രാഷ്ട്ര നിർമ്മിതി


ന്യൂഡൽഹി:  സെപ്റ്റംബര്‍ 19. 2018 • രാജ്യം കെട്ടി പടുത്തുയർത്തുന്നതിന് ജനങ്ങൾ സംഭാവന ചെയ്യുക എന്ന പ്രഖ്യാപനവുമായി ബിജെപി. 5 രൂപ, 50 രൂപ, 500 രൂപ, 1000 രൂപ എന്നിങ്ങനെയുള്ള തുകകളാണ് ആപ്പ് വഴി സംഭാവന നല്‍കാന്‍ സാധിക്കുക. നമോ ആപ്പിന്റെ പുതിയ സേവനമായ മൈക്രോ ഡൊണേഷന്‍സിലൂടെയാണ് ജനങ്ങളുടെ കൈയിൽനിന്ന് പണം സംഭാവനയായി പിരിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൊബൈൽ ആപ്ലിക്കേഷൻ പ്രകാരം, ഫണ്ട് "രാഷ്ട്ര നിർമ്മിതി" ക്കായി ഉപയോഗിക്കും. മൈക്രോ-സംഭാവന സംവിധാനം നടപ്പിലാക്കണമെന്ന കുറെ അപേക്ഷകൾ വന്നത് പ്രകാരമാണ് ഇത് അവതരിപ്പിക്കുന്നതെന്ന് ബിജെപിയുടെ ദേശീയ ഇൻഫർമേഷൻ ആന്റ് ടെക്നോളജി ഇൻ ചാർജ് ഉദ്യോ​ഗസ്ഥൻ അമിത് മാൽവി പറഞ്ഞു. ലോകമെമ്പാടും നിന്ന് ധാരാളം ആളുകൾ സംഭാവന നൽകാൻ അവരുടെ ആഗ്രഹം പ്രകടിപ്പിച്ചതായും മാൽവി പറഞ്ഞു. നമോ അപ്ലിക്കേഷൻ ഇപ്പോൾ 10 ദശലക്ഷത്തോളം ആളുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും മാൽവി കൂട്ടിച്ചേർത്തു. നമോ ആപ്പിൽ മൂന്ന് പുതിയ സേവനങ്ങളാണ് ബിജെപി അവതരിപ്പിച്ചത്. വോളന്റിയർ പ്ലാറ്റ്ഫോം, മർച്ചൻഡൈസ്, മൈക്രോ ഫണ്ടുകൾ എന്നിവയാണവ.   


NaMo app introduces micro-donations platform, news, ദേശീയം.