മുഗു ബാങ്ക്: സി പി എമ്മിനെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതം


കുമ്പള: സെപ്റ്റംബർ 27 .2018 . മുഗു ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചിലർ സി പി എമ്മിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് സി പി എം പുത്തിഗെലോക്കൽ കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേള നത്തിൽ പറഞ്ഞു. അഴിമതിക്കാരായ വിജിലൻസ് കണ്ടെത്തിയ സെക്രട്ടറി, മുൻ സെക്രട്ടറി എന്നിവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നു തന്നെയാണ് പാർട്ടിക്കുള്ളതെന്നും ഇതിൽ ഒരു ഒളിച്ചുകളിയുമില്ലെന്നും അറിയിച്ചു. 

മുഗു സർവീസ് സഹകരണ ബാങ്ക് കാലാകാലങ്ങളായി ഭരിച്ചു കൊണ്ടിരിക്കുന്നത് യു ഡി എഫും ബിജെ.പി.യുമാണ് ' അംഗങ്ങൾക്ക് നീതി ലഭിക്കും വരെ നിയമപോരാട്ടത്തിന് മുന്നിൽ സി പി എo ഉണ്ടാകും .നവംബർ നാലിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബാങ്കിൽ എ ക്ലാസ് അംഗങ്ങളായ മുഴുവൻ പേർക്കു വോട്ടവകാശം ലഭിച്ചതിലൂടെ സി പി എമ്മിന് ജനങ്ങൾക്കിടയിലുണ്ടായ പിന്തുണയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയ ഭരണസമിതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും ഹൈക്കോടതിയിലും നിയമപോരാട്ടം നടത്തിയതും സി പി എം രൂപവത്കരിച്ച കർമസമിതിയാണ്. സി പി എം അനുഭാവികളായ ജീവനക്കാരിലാരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പാർട്ടി സംരക്ഷണം നൽകില്ല. 

പത്രസമ്മേളനത്തിൽ സി പി എം കുമ്പള ഏരിയ കമ്മിറ്റി അംഗം പി.ഇബ്രാഹിം, പുത്തിഗെലോക്കൽ സെക്രട്ടറി ജെ.കൃഷ്ണൻ മാസ്റ്റർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.സന്തോഷ് കുമാർ, അബൂബക്കർ ഉറുമി എന്നിവർ സംബന്ധിച്ചു.

Mugu bank; Allegations raised against the CPM are baseless, Kumbla, Kasaragod, Kerala, news, GoldKing-ad.