ബന്തിയോട് ഭിന്നശേഷിയുള്ള കുട്ടിയെയടക്കം രണ്ട് കുട്ടികളെ പീഢിപ്പിച്ചതിന് ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുക്കാൻ ചൈൽഡ്‌ലൈൻ നിർദ്ദേശംബന്തിയോട്: സെപ്റ്റംബർ 23 .2018 . ഭിന്നശേഷിയുള്ള  കുട്ടിയെയടക്കം രണ്ട് കുട്ടികളെ പീഢിപ്പിച്ചതിന് ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുക്കാൻ ചൈൽഡ്‌ലൈൻ നിർദ്ദേശം നൽകി. തൊട്ടടുത്തുള്ള സ്വകാര്യ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയേയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള മറ്റൊരു കുട്ടിയേയും ഇയാൾ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പറയുന്നത്. 

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് ചോദ്യം ചെയ്തതായി അറിയുന്നു. പക്ഷെ ബന്ധുക്കൾക്ക് പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ചൈൽഡ് ലൈൻ ഇടപെട്ട് കേസെടുക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു.

Molestation; Child line Suggestion to register case against Auto driver, Bandiyod, Kasaragod, Kerala, news, skyler-ad.