ബന്തിയോട് പീഡനം: ഓട്ടോ റിക്ഷാ ഡ്രൈവർക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു


കുമ്പള: സെപ്റ്റംബര്‍ 25.2018. പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചതിന്
ഓട്ടോ റിക്ഷ ഡ്രൈവർക്കെതിരെ പോക്സോ ചുമത്തി കുമ്പള പോലീസ് കേസെടുത്തു. ബന്തിയോട്  ദേശീയ പാതക്ക് സമീപമുള്ള ഗംഗാധര‍ (46) ന് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

നേരത്തെ ചൈൽഡ് ലൈൻ സംഭവം അറിഞ്ഞ് മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിൽ പൊലീസിനോട് കേസെടുക്കാൻ നിർദ്ദേഷിക്കുകയായിരുന്നു.പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സഹോദരിയായ ഭിന്ന ശേഷിയുള്ള വേറൊരു കുട്ടിയേയും പീഡിപ്പിച്ചിരുന്നതായി ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തില്‍ 
ബോധ്യപ്പെട്ടതായി എച്ച്.ആർ.പി.എം പ്രവർത്തകർ അറിയിച്ചു. അതിൽ അന്വേഷണം നടന്നു വരുന്നുണ്ട്.

Related News:
ബന്തിയോട് ഭിന്നശേഷിയുള്ള കുട്ടിയെയടക്കം രണ്ട് കുട്ടികളെ പീഢിപ്പിച്ചതിന...

Molestation; Case against Auto driver, Kumbla, Kasaragod, Kerala, news, GoldKing-ad, Molestation, Case, Auto driver.