സ്‌കൂള്‍ വിട്ടു വരികയായിരുന്ന 12കാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഢിപ്പിച്ചു; രണ്ടു പേര്‍ക്കെതിരെ കേസ്


മഞ്ചേശ്വരം: സെപ്റ്റംബർ 27 .2018 . സ്‌കൂള്‍ വിട്ടു വരികയായിരുന്ന 12 വയസുകാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോക്‌സോ പ്രകാരം പോലീസ് കേസെടുത്തു. ഇവരുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. അല്‍ഫാസ്, അപ്പി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഇവര്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു.  363/354, 7/8 തുടങ്ങിയ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി എസ് ഐ പറഞ്ഞു.

Molestation; case against 2, Manjeshwar, Kasaragod, Kerala, news, transit-ad.