കളിക്കാൻ പോയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65 വയസ്സുകാരനടക്കം മൂന്ന് പേർ പിടിയിൽ


ബണ്ട്വാൾ:  സെപ്റ്റംബര്‍ 20. 2018 • കളിക്കാൻ പോയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65 വയസ്സുകാരനടക്കം മൂന്ന് പേർ പിടിയിൽ. മംഗളൂരു ബണ്ട് വാളിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെയാണ് 3 പേരെയും പിടികൂടിയത്. ഗുഡിനബൈല്‍ ഷേക്കബ്ബ(65), വ്യവസായി അമ്പാരി എന്ന റസാഖ്(35), ഹോട്ടല്‍ തൊഴിലാളി നവാസ്(22) എന്നിവരാണ് അറസ്റ്റിലായത്. സംഭവം പുറത്തറിഞ്ഞതോടെ ബുധനാഴ്ച രാത്രി ആളുകള്‍  പോലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നു. പ്രതികള്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന്  ആവശ്യപ്പെട്ട ജനക്കൂട്ടം പ്രതി റസാഖിന്റെതെന്ന് കരുതുന്ന മാരുതി ഓംനി കാറിന് കല്ലെറിയുകയും തകര്‍ക്കുകയും ചെയ്തു. മറ്റൊരു പ്രതി ഷേക്കബ്ബയുടെ വീടിനും കല്ലേറുണ്ടായി. തുടർന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാസങ്ങളായി പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു എന്ന് പറയുന്നു.


Molestation case; 3 held, Mangalore, news, ദേശീയം, Molestation case, Held.