ബന്തിയോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽകുമ്പള : സെപ്റ്റംബര്‍ 27.2018പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോ റിക്ഷ ഡ്രൈവറെ  അറസ്റ്റ് ചെയ്തു. ബന്തിയോട്  ദേശീയ പാതക്ക് സമീപമുള്ള ഗംഗാധര‍ (46) നെയാണ്  അറസ്റ്റ് ചെയ്തത്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വിദ്യാര്‍ത്ഥിനിയെ  ഓട്ടോറിക്ഷയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായുള്ള യുള്ള പരാതിയിലാണ് അറസ്റ്റ്.  ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സഹോദരിയായ ഭിന്ന ശേഷിയുള്ള വേറൊരു കുട്ടിയേയും പീഡിപ്പിച്ചിരുന്നതായി ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തില്‍
ബോധ്യപ്പെട്ടതായി എച്ച്.ആർ.പി.എം പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. അതിൽ അന്വേഷണം നടത്തി വരുകയാണ്.

Related News:
ബന്തിയോട് ഭിന്നശേഷിയുള്ള കുട്ടിയെയടക്കം രണ്ട് കുട്ടികളെ പീഢിപ്പിച്ചതിന...


ബന്തിയോട് പീഡനം: ഓട്ടോ റിക്ഷാ ഡ്രൈവർക്കെതിരെ പോക്സോ ചുമത്തി കേസെടുത്തുMolestation; Auto driver arrested, Kumbla, Kasaragod, Kerala, news, skyler-ad.