മൊഗ്രാൽ ദേശീയ വേദി: സിദ്ദീഖ് റഹ്മാൻ പ്രസിഡന്റ്‌, റിയാസ് മൊഗ്രാൽ സെക്രട്ടറി, എം വിജയകുമാർ ട്രഷറർ


മൊഗ്രാൽ : സെപ്റ്റംബർ 29 .2018 മൊഗ്രാൽ ദേശീയവേദി വാർഷിക ജനറൽ ബോഡി യോഗം ഖാഫിലാസ് ഹാളിൽ ചേർന്നു. പ്രസിഡന്റ്‌ ടി കെ അൻവർ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത്‌ അംഗം വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജന സെക്രട്ടറി കെ പി മുഹമ്മദ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്‌കോ മുഹമ്മദ്‌ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തോമസ് പി ജോസഫ്, മാഹിൻ മാസ്റ്റർ, പി മുഹമ്മദ്‌ നിസാർ, ഹസീബ് എം, അബൂബക്കർ ലാൻഡ് മാർക്ക്‌, നാസർ മൊഗ്രാൽ പ്രസംഗിച്ചു. ടി എം ഷുഹൈബ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ചടങ്ങിൽ വെച്ച് സംസ്ഥാന എക്സൈസ് വകുപ്പിൽ പി.എസ്.സി മുഖേന നിയമനം ലഭിച്ച് സർക്കാർ  സർവ്വീസിൽ പ്രവേശിച്ച എ കെ നസ്റുദ്ദീൻ, ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നിന്ന് 
സി.ബി.എസ്.ഇ  പ്ലസ്-ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ  ഷാനിൻ കാഷിഫ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. റിയാസ് മൊഗ്രാൽ സ്വാഗതവും ഷിഹാബ് മാസ്റ്റർ  നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: 
പ്രസിഡന്റ്‌: എ എം സിദ്ദീഖ് റഹ്‌മാൻ 

വർക്കിംഗ്‌ പ്രസിഡന്റുമാർ: എം എ മൂസ, എം എം റഹ്‌മാൻ 

ജന.സെക്രട്ടറി : റിയാസ് മൊഗ്രാൽ 

ജോ സെക്രട്ടറിമാർ: ഷിഹാബ് മാസ്റ്റർ, അബൂബക്കർ നാഫിഹ് എം എം 

ട്രഷറർ : എം വിജയകുമാർ 

ഇതിന് പുറമെ 14 നിർവ്വാഹക സമിതി അംഗങ്ങളെയും പ്രത്യേക ക്ഷണിതാക്കളെയും തെരെഞ്ഞെടുത്തു.

Mogral Deshiya Vedhi bearers selected, Mogral, Kasaragod, Kerala, news, alfalah ad.