മൺമറഞ്ഞു പോയ മൊഗ്രാലിലെ മൂന്ന് മഹത് വ്യക്തിത്വങ്ങളെ എം സി ഹാജി ട്രസ്റ്റ്‌ അനുസ്മരിക്കുന്നുമൊഗ്രാൽ : സെപ്റ്റംബർ 24 .2018 .കാൽപന്ത്‌  കളിയെ ജീവന് തുല്യം സ്നേഹിക്കുകയും, മൊഗ്രാലിനെ ഫുട്ബോളിന്റെ  ഈറ്റില്ലമായി മാറ്റിയതിൽ മുഖ്യ പങ്കു വഹിക്കുകയും  ചെയ്ത പി സി കെ മൊഗ്രാൽ, മത -സാമൂഹ്യ -രാഷ്ട്രീയ -മണ്ഡലങ്ങളിൽ  തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു , ജീവ കാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായി  നിറഞ്ഞു നിന്ന എം.കെ.കെ മാഹിൻ കടവത്ത്,  ഇശൽ പെരുമ കൊണ്ട് ശ്രദ്ധേയമായ മൊഗ്രാൽ ഇശൽ പൈതൃകം ലോകത്തിനു മുമ്പിൽ വരച്ചു കാട്ടിയ എം.കെ അബ്ദുള്ള എന്ന തനിമ അബ്ദുള്ള എന്നിവരുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ചു  മൊഗ്രാൽ എം.സി.ഹാജി ട്രസ്റ്റ്‌ അനുസ്മരണചടങ്ങു സംഘടിപ്പിക്കുന്നു.

പി.സി.കെ മൊഗ്രാലിന്റെ ഏഴാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ചും , എം.കെ.കെ മാഹിൻ കടവത്തിന്റെ രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധന്ധിച്ചുമാണ് ഈ മാസം 30 നു ഞായറാഴ്ച വൈകുന്നേരം 4.30 നു അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. മൊഗ്രാൽ എം. സി.ഹാജി ട്രസ്റ്റ്‌ ഓഫീസിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം അൽഹാജ്ജ് യു. എം  അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ മൊഗ്രാൽ ഉദ്‌ഘാടനം ചെയ്യും. 

ചടങ്ങിൽ മത -സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ -കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. എം.കെ അബ്ദുള്ളയുടെ നാലാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടി 2018 ഒക്ടോബർ 21 നു സംഘടിപ്പിക്കാനും ട്രസ്റ്റ്‌ ബോർഡ് യോഗം തീരുമാനിച്ചു.

യോഗത്തിൽ ചെയർമാൻ എം.സി.കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം.ഖാലിദ് ഹാജി, എ. യൂസുഫ് ഹാജി,  ടി.സി അഷ്‌റഫലി, എം മാഹിൻ മാസ്റ്റർ, അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, എം പി അബ്ദുൽ ഖാദർ, എച്ച്‌. എം  കരീം, ബി എ  മുഹമ്മദ് കുഞ്ഞി, അബ്ബാസ് മൊയ്‌ലാർ, മുഹമ്മദ് ഹുബ്ലി , പി  എം മുഹമ്മദ് ഇക്ബാൽ, ബി കെ  അബ്ദുള്ള, അബ്ദുള്ള കുഞ്ഞി സ്രാങ്ക്, എം ടി മുഹമ്മദ് സിദ്ദീഖ്, റാഷിദ്‌ കടപ്പുറം, കെ എം മുഹമ്മദ് ഹനീഫ്, അബ്ദുൽ ഖാദർ കോക്കനട്ട്, എം പി  മുസ്തഫ, സി എ സലീം, സിദ്ദീഖ് കെ വി, ഹാരിസ്,അബ്ദുൽ റസാഖ് എന്നിവർ പ്രസംഗിച്ചു. 

MC Haji trust conducting remembrance program, Mogral, Kasaragod, Kerala, news, MC Haji trust, Remembrance program.