വിദ്യാഭ്യാസ പുരോഗതി മൊഗ്രാലിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ സംഭാവന -അഡ്വ: ബേവിഞ്ച അബ്ദുള്ള


മൊഗ്രാൽ : സെപ്റ്റംബര്‍ 17. 2018 •വിദ്യാഭ്യാസ വളര്‍ച്ചയും, മുന്നേറ്റവുമാണ് മൊഗ്രാലിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ നെടുംതൂണെന്ന് പ്രമുഖ സാഹിത്യകാരനും, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അഡ്വ:ബേവിഞ്ച അബ്ദുള്ള അഭിപ്രായപ്പെട്ടു. മൊഗ്രാല്‍ എം.സി അബ്ദുല്‍ ഖാദര്‍ ഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച പരീക്ഷ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌നേഹോപഹാര സമര്‍പ്പണവും പ്രളയ ബാധിതരായവര്‍ക്ക് നേരിട്ട് സഹായഹസ്തം നീട്ടിയ മൊഗ്രാല്‍ ഫ്രണ്ട്സ് ക്ലബ് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ആദരവ് ചടങ്ങും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ എം.സി ഹാജി ട്രസ്റ്റ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. എംസി അബ്ദുല്‍ ഖാദര്‍ ഹാജി മുസ്ലിം ലീഗ് നേതാവായും, ഭരണാധികാരിയായും വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അതിന്റെ ഫലമാണ് മൊഗ്രാലിന് ഹൈസ്‌കൂള്‍ അനുവദിച്ചു കിട്ടിയതും. ഈ ദൗത്യം ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് ഏറ്റെടുത്തത് വഴി എം.സി ഹാജിയുടെ സ്മരണ കാലാകാലങ്ങളിലായി നിലനിര്‍ത്താന്‍ ഉപകരിക്കുമെന്നും അഡ്വ: ബേവിഞ്ച അബ്ദുള്ള പറഞ്ഞു.

ചടങ്ങില്‍ എം എ മൂസ സ്വാഗതം പറഞ്ഞ് ട്രസ്റ്റ് ചെയര്‍മാന്‍ എം.സി കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മാഹിന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. റിട്ട: മംഗലാപുരം ഡിവൈഎസ്പി ടി സി എം ഷരീഫ്, പ്രൊഫ: സി. എച്ച് അഹമ്മദ് ഹുസൈന്‍, സാഹിത്യകാരന്‍ പത്മനാഭന്‍ ബ്ലാത്തൂര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മുന്‍ അസി: ഡയറക്ടര്‍ പി.മുഹമ്മദ് നിസാര്‍, കെ ആര്‍ ശിവാനന്ദന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡണ്ട് എ.എം സിദ്ധീഖ് റഹ്മാന്‍, എം പി അബ്ദുള്‍ ഖാദര്‍, ഖാദര്‍ മാഷ്, സീതി മൊയ്ലാര്‍, എന്നിവര്‍ പ്രസംഗിച്ചു.

പരീക്ഷാ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ഡോ: അഫ്‌സല്‍, എം.സി യഹ്യ, ടി സി അഷ്‌റഫലി, സിദ്ധീഖലി മൊഗ്രാല്‍, അബ്ദുള്‍ റഹ്മാന്‍ സുര്‍ത്തിമുല്ല, കെ. എ അബ്ദുള്‍ റഹിമാന്‍, എം. പി ഹംസ, നാസര്‍ മൊഗ്രാല്‍, റിയാസ് മൊഗ്രാല്‍, എം എം റഹ്മാന്‍, എച്ച്. എം കരീം, ബി എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സ്‌നേഹോപഹാരവും, ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

മുഹമ്മദ് ഹുബ്ലി, ബി. കെ അബ്ദുള്ള, കെ എം മുഹമ്മദ്, ഹനീഫ, ഇസ്മായില്‍ മൂസ, പി വി അന്‍വര്‍, മുഹമ്മദ് അബ്‌ക്കോ, അബ്ദുള്‍ റഹ്മാന്‍ നാങ്കി, മുഹമ്മദലി കൊപ്പളം, അബ്ബാസ് മൊയ്ലാര്‍, കുഞ്ഞഹമ്മദ് ഗോവ, സിദ്ധീഖ് കെ.വി.ഹാരിസ്, അബ്ദുള്‍ റസാഖ്, കെ വി അഷ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

MC Abdul Khader Haji memorial charitable trust distributed awards for students, Mogral, Kasaragod, Kerala, news, mahathma-ad.