മാവോയിസ്റ്റ് ആക്രമണത്തില്‍ ടിഡിപി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റുമരിച്ചുപാറ്റ്ന: സെപ്റ്റംബർ 24 .2018. വിശാഖപട്ടണത്ത് ഞായറാഴ്ച ടിഡിപി എംഎൽഎയും മുൻ എം.എൽ.എ.യും വെടിയേറ്റ് മരിച്ചു. ബനാറസ് ബാങ്ക് ചൗവ്ക്കിന് സമീപത്ത് വെച്ച് എകെ 47 ഉപയോഗിച്ച് അജ്ഞാതര്‍ വെടിവെച്ചെന്നാണ് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിദരി സർവേശ്വര റാവു എം എൽ എ, മുൻ ടിഡിപി എംഎൽഎ സിവരി സോമയും ഡംബിരിഗുഡയിലെ ലിപ്ടുപ്പുട്ടു ഗ്രാമത്തിൽ ഒരു യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ 50 അംഗ മാവോയിസ്റ്റുകൾ,വാഹനം തടയുകയായിരുന്നു. ആന്ധ്ര-ഒഡിഷ അതിർത്തിയിൽ നിന്ന് 15 കി അകലെനിന്നാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും രണ്ട് നേതാക്കൾക്ക് വേണ്ടത്ര സുരക്ഷ നൽകാത്തതായും ആരോപണമുണ്ട്. കൊലപാതകങ്ങൾ സ്ഥലത്തു പ്രതിഷേധത്തിനിടയാക്കി. രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. 

പതിനാറോ പതിനേഴോ തവണ വെടിവെപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് വെച്ച് ആറ് വെടിയുണ്ടകള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Maoists break 4-year calm in Andhra Pradesh, two TDP MLAs shot dead, news, ദേശീയം.