തെലങ്കാനയിൽ ഭർത്താവിനെ ഭാര്യയുടെ മുന്നിൽ വെച്ചു വെട്ടിക്കൊലപ്പെടുത്തി


ഹൈദരാബാദ്:      സെപ്റ്റംബര്‍ 14. 2018 •         തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ ഭർത്താവിനെ ഭാര്യയുടെ മുന്നിൽ വെച്ചു വെട്ടിക്കൊലപ്പെടുത്തി. നൽഗൊണ്ട സ്വദേശിയായ പ്രണയ് കുമാറാണ് കൊല്ലപ്പെട്ടത്. ആറ് മാസങ്ങൾക്ക് മുമ്പാണ് പ്രണയ് കുമാറും അമൃതവർഷിണിയും വിവാഹിതരായത്. അമൃതവർഷിണി ഇതരമതക്കാരിയാണ്. ഇതിന്റെ പേരിലാണ് പ്രണയകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു.

ഹൈദെരാബാദിൽനിന്ന് 150 കിലോ മീറ്റർ അകലെയുള്ള മിർആൽഗുഡ പട്ടണത്തിലാണ് സംഭവം. പ്രണയ് കുമാറും അമൃതവർഷിണിയും ഹോസ്പിറ്റലിൽ നിന്ന് മടങ്ങവെയാണ് പ്രണയ് കുമാറിന് വെട്ടേറ്റതെന്ന് പോലീസ് പറഞ്ഞു. ഭാര്യ അക്രമം തടയാൻ ശ്രമിച്ചുവെങ്കിലും പ്രണയ്കുമാറിനെ അക്രമി വെട്ടുകയായിരുന്നു. സഹായം തേടി അമൃത ആശുപത്രിയിൽ ഓടിയെത്തിയപ്പോൾ അക്രമി ഓടിക്കളയുകയായിരുന്നു. പ്രണയ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. അമൃതവര്‍ഷിണിയുടെ വീട്ടുകാരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

news, ദേശീയം, Hyderabad, Crime, Murder, Husband, Wife, Man Hacked To Death In Front Of Wife Allegedly Over Inter-Caste Marriage.