അവധിക്ക് നാട്ടില്‍പോയി തിരിച്ചെത്തിയ മലയാളി യുവാവിനെ അല്‍ഐനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി


അൽഐൻ:      സെപ്റ്റംബര്‍ 17. 2018 • മലയാളി യുവാവ് അല്‍ഐനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍. വളയംകുളം അസ്സബാഹ് കോളേജിന് സമീപം താമസിക്കുന്ന പരേതനായ പൊന്നെങ്കാട്ട് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ആഷിഖി(34)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏതാനും വര്‍ഷമായി ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്ന ആഷിഖ് അവധിക്ക് നാട്ടില്‍പോയി ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. സുഹൃത്തുക്കള്‍ കുറേ നേരം ഫോണില്‍ വിളിച്ച് കിട്ടാതായതോടെ താമസസ്ഥലത്തേക്ക് പോയപ്പോഴാണ് ആഷിഖിനെ മരിച്ച നിലയിലാണ് കണ്ടത്. മൃതദേഹം അടുത്ത ദിവസം തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

മാതാവ്: നഫീസ. ഭാര്യ: റബീന. 22 ദിവസം പ്രായമുള്ള ദാനിയ ഹാജര്‍ മകളാണ്. സഹോദരിമാര്‍: റംല അഷ്റഫ്, സീനത്ത് മുഹമ്മദലി, ഹസീന സൈദലി, ആബിദ, മൈമൂനാ ഷമീര്‍.

Gulf, news, Obituary, Dubai, ഗൾഫ്, Death, Malayali, Malayali found dead in Al ain at his residence.