മലയാളി ബഹറൈനിൽ കൊല്ലപ്പെട്ടു


ആലപ്പുഴ: സെപ്റ്റംബര്‍ 18. 2018 • ആലപ്പുഴ സ്വദേശി ബഹറൈനിലെ ജോലിസ്ഥലത്തു കൊല്ലപ്പെട്ടു. നൂറനാട് ഉളവുക്കാട് കാഞ്ഞിര വിളയിൽ സുഭാഷ് ജനാർദ്ദനൻ (49) ആണ് ബഹറൈനിൽ കൊല്ലപ്പെട്ടത്. മി റാക്കിൽ ഇൻഫർമേഷൻ ടെക്നോളജി എന്ന സ്ഥാപനത്തിൽ ഡ്രൈവറായിജോലി ചെയ്തു വരികയായിരുന്നു സുഭാഷ്.

സുഭാഷിനെ ഉടൻ തന്നെ ബി.ഡി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിൽ ആയിരുന്നുവെങ്കിലും അവിടെ ഒരു മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. കഴിഞ്ഞ ദിവസം ജുഫൈറിലെ ജോലി സ്ഥലത്തുവെച്ച് കൂട്ടുകാരുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു. കൂട്ടുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് വിവരം. 

അടുത്ത സമയത്താണ് സുഭാഷ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും വിദേശത്തേക്ക് പോയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം നാട്ടിലേത്തിക്കുവാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

Malayali dies in Bahrain , Dubai, news, Obituary, ഗൾഫ്, ദുബായ്, Malayali, Death.