കുന്നിലെ ബൈത്തുറഹ്മ, ആദ്യ വീടിന്റെ താക്കോൽ കൈമാറി


മൊഗ്രാൽ പുത്തൂർ: സെപ്റ്റംബർ 28 .2018 . കുന്നിൽ മുസ്ലിം ലീഗ് കൂട്ടായ്മയുടെ ബൈത്തു റഹ്മ കമ്മിറ്റി നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ 
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീർ ഹാജി ചെയർമാൻ ബി.എം എ ഖാദറിന്  നൽകി ഉൽഘാടനം ചെയ്തു. കുന്നിൽ ഖത്തീബ് താജുദ്ദീൻ ദാരിമി പടന്ന പ്രാർത്ഥന നടത്തി. പഞ്ചായത്ത് ലീഗ് ട്രഷറർ എസ്.പി.സലാഹുദ്ദീൻ , അഡ്വ ഷെമീറ ഫൈസൽ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ. നജീബ്, മുജീബ് കമ്പാർ, കബീർ ഹാജി, അഡ്വ: പി.എ.ഫൈസൽ, കെ.എച്ച്.ഇഖ്ബാൽ ഹാജി, മാഹിൻ കുന്നിൽ, സി.പി.അബ്ദുല്ല, മൊയ്തീൻ കല്ലങ്കൈ, ഇർഫാൻ കുന്നിൽ, സീതു കസബ്, ആബിദ് നുനു, സാഫിർ, എ.ആർ.ആബിദ്, ലത്തീഫ്.കെ.ബി,  ഷെരീഫ്, ഹംസ പുത്തൂർ, അബ്ദുല്ല പെരുമ്പട്ട, കെ ബി. അഷ്റഫ്, ഹാരിസ് ദുബൈ, കാദർ നസീർ, കെ.ബി.അബ്ദുൽ റഹിമാൻ ഹാജി,  റിസുവാൻ, സിദ്ധീഖ്, അംസു മേനത്ത്, അബ്ദുൽ റഹിമാൻ, മൻസൂർ അക്കര, കെ.ബി.അബ്ദുല്ലക്കുഞ്ഞി, പള്ളിക്കുഞ്ഞി, ബി.ഐ. സിദ്ധീഖ് , ആസിഫ്, സിദ്ധീഖ്, നിസാർ, മൊയ്തീൻ, മഷൂദ്, ഫൈസൽ, ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു.

കാസർകോട്ടെ പ്രമുഖ വസ്ത്രവ്യാപാരികളായ ബോംബെ ഗാർമെന്റ്സ് പാവപ്പെട്ട കുടുംബങ്ങൾക്ക് വീടുവെക്കുന്നതിനായി 50 സെന്റ് ഭൂമി സൗജന്യമായി നൽകിയിരുന്നു. അതിൽ ലീഗ് കൂട്ടായ്മ മൂന്ന് ബൈതുറഹ്മകളാണ് നിർമ്മിക്കുന്നത്. ആദ്യ വീടിന്റെ താക്കോലാണ് ഇന്ന് കൈമാറിയത്. രണ്ട് വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. കുന്നിലെ വാടക വീട്ടിൽ താമസിക്കുന്ന പാവപ്പെട്ട കുടുംബത്തിനാണ് വീട് നൽകിയത്.

Kunnil Muslim League's Baithu Rahma key handed over, Mogral puthur, Kasaragod, Kerala, news, Muslim league.