ഒരുവട്ടം കൂടി കുമ്പള ജി.എച്ച്.എസ്‌.എസ്‌ 1998 - 99 പൂർവ്വ വിദ്യാർത്ഥികൾ ഒത്തു കൂടുന്നു


കുമ്പള: സെപ്റ്റംബർ 24 .2018 കുമ്പള ജി.എച്ച്. എസ്‌.എസിലെ 1998 - 99 കാലയളവിൽ എസ്‌.എസ്‌.എൽ.സി പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികൾ ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തു കൂടുന്നു. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ വിപുലമായ പരിപാടികൾ നടത്താനാണ് ആലോചിക്കുന്നത്. നാട്ടിലും വിദേശത്തുമായി കഴിയുന്ന സഹപാഠികളെ ഒത്തു കൂട്ടി കുടുംബ സംഗമം, കലാ കായിക മൽസരങ്ങൾ, ആദരിക്കൽ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ആണ് ആസൂത്രണം ചെയ്യുന്നത്. 

വിദ്യാർത്ഥി -വിദ്യാർത്ഥിനികളെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് വിപുലമായ അമ്പത്തിയൊന്നംഗ സ്വാഗത സംഘം രൂപീകരിച്ച് മുന്നോട്ട് പോകാൻ ആലോചിക്കുന്നു. അദ്ധ്യാപകനായിരുന്ന വിജയൻ മാഷിന്റെ വസതിയിൽ ചേർന്ന കൂടിയാലോചനാ യോഗത്തിൽ മൻസൂർ ഗോൾഡ് കിംഗ്, ഉമേഷ്, റിഹ ഫൈസൽ, ദിനേഷ്, നൗഷാദ്, വിജയൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. 

1998-99 വർഷത്തിൽ എസ്‌.എസ്‌.എൽ.സി.പൂർത്തിയാക്കിയ ആളുകൾ ഈ നമ്പറുകളിൽ ബന്ധപ്പെടുക:
9895566774 മൻസൂർ ഗോൾഡ് കിംഗ്
9895523423 സന്തോഷ് ജ്യൂസ് സെന്റർ

Kumbla GHSS conducting get together, Kumbla, Kasaragod, Kerala, news, GoldKing-ad.