എയര്‍ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിക്കണം- കെ എം സി സി


ദുബായ്: സെപ്റ്റംബർ 30 .2018 . മൃതദേഹത്തിന്  കാര്‍ഗോചാര്‍ജ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു കൊണ്ട് എയര്‍ ഇന്ത്യ പ്രവാസികളെ കൊള്ളയടിക്കുകയാണെന്നും ഈ ചൂഷണം ഉടന്‍ അവസാനിപ്പിക്കണമെന്നും ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.

ഇന്ത്യന്‍ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവെയ്ക്കുന്നത് പ്രവാസിസമൂഹങ്ങളാണ്. അവസരം മുതലാക്കി സീസണ്‍ സമയങ്ങളില്‍ എയര്‍ ഇന്ത്യ വിമാനനിരക്ക് മൂന്നിരട്ടിയും നാലിരട്ടിയുമായി വര്‍ദ്ധിപ്പിച്ചുള്ള പകല്‍കൊള്ളകള്‍ നിര്‍ബാധം തുടരുകയാണ്.

മൃതദേഹങ്ങളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നുള്ള പ്രവാസിസമൂഹങ്ങളുടെ മുറവിളികള്‍ തുടങ്ങിയിട്ടും കുറേയേറെ വര്‍ഷങ്ങളായി. ഇപ്പോള്‍ മൃതദേഹങ്ങള്‍ക്ക് ഈടാക്കിയിരുന്ന ചാര്‍ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് ഈ നിരക്ക് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. ഈ നിരക്കുവര്‍ദ്ധന അടിയന്തിരമായി പിന്‍വലിക്കണം എന്നും എയര്‍ ഇന്ത്യയുടെ ഈ ക്രൂരതക്കെതിരെ പ്രതിഷേധം ശക്താമാകണം എന്നും യോഗം ആവശ്യപ്പെട്ടു 

ഭാരവാഹി മീറ്റില്‍ പ്രസിഡന്‍റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ജനഃസെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു.
സലീം ചേരംങ്കൈ, എബി അഹമ്മദ് കരീം മൊഗര്‍, അസീസ് കമാലിയ, ഇബ്രാഹിം ഐ പി എം,സിദ്ദീഖ് ചൗക്കി, റഹ്മാന്‍ പടിഞ്ഞാര്‍, സത്താര്‍ ആലംപാടി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

KMCC against Air india action, Dubai, Gulf, news, KMCC, Air india.