സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ നൽകിയ അന്വേഷണ റിപ്പോർട്ടിനെതിരെ പ്രതിഷേധം അലയടിക്കുന്നു


കാസര്‍കോട്: സെപ്റ്റംബർ 29 .2018  ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച്‌ അന്വേഷണം അവസാനിപ്പിച്ച്‌  മുന്‍ അന്വേഷണത്തില്‍ നിന്നും വ്യത്യസ്തമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്കാണിച്ചു സിബിഐ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിൽ പ്രതിഷേധം അലയടിക്കുന്നു. 
സി ബി ഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി കെ.ജെ ഡാര്‍വിനാണ് കോടതിയില്‍ റിപ്പോർട്ട് നൽകിയത്.

ഇതിനെതിരെ പ്രക്ഷോഭം തുടരുമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും, കാസര്‍കോട് ജില്ലാ മുശാവറ പ്രസിഡണ്ടും, കീഴൂര്‍-മംഗളൂരു സംയുക്ത ഖാസിയുമായ ത്വാഖ അഹ് മദ് അല്‍ അസ്ഹരി പറഞ്ഞു. ഇതിനെതിരെ ഇന്നുമുതല്‍ നാമോരോരുത്തരും ശക്തമായ പ്രക്ഷോഭത്തിനിറങ്ങുകയാണ്. എല്ലാവരും പ്രധിഷേധ പ്രകടനത്തില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സി ബി ഐ നിലപാടില്‍ പ്രതിഷേധിച്ച്‌ ശനിയാഴ്ച വൈകിട്ട് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുന്നു .വൈകുന്നേരം നാലു മണിക്ക് കാസര്‍കോട് റൂബി മെഡിക്കല്‍ പരിസരത്തു നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ച് ഒപ്പുമരച്ചുവട്ടില്‍ അവസാനിക്കും. പ്രതിഷേധ പ്രകടനത്തില്‍ മുഴുവന്‍ പേരും പങ്കെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ അഭ്യര്‍ത്ഥിച്ചു.

Kasaragod, Kerala, news, transit-ad, Khazi case;  protest march conducting on evening against new CBI report.