കെ.വി മുകുന്ദൻ മാസ്റ്ററെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു


മൊഗ്രാൽ: സെപ്റ്റംബര്‍ 19. 2018 •മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഈ അദ്ധ്യയന വർഷത്തോടെ വിരമിക്കുന്ന കെ.വി മുകുന്ദൻ മാസ്റ്ററെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു. കഴിഞ്ഞ രണ്ട്‌ ദശാബ്ദത്തോളമായി സ്കൂളിന്റെ സമഗ്ര വികസനത്തിനായി നടത്തിയ ശ്ലാഘനീയമായ പ്രവർത്തനം മുൻനിർത്തിയാണ് ആദരിച്ചത്. യു എ ഇ കമ്മിറ്റി മുഖ്യ രക്ഷാധികാരി ഹമീദ് സ്പിക്ക്  മുകുന്ദൻ മാസ്റ്റർക്ക് പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ്:ടി.കെ അൻവർ അധ്യക്ഷത വഹിച്ചു.

മൊഗ്രാൽ ഖാഫിലാസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് സയ്യിദ് കെ എസ്. ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. യുവ സാഹിത്യകാരനും ജീവകാരുണ്യ പ്രവർത്തകനുമായ എബി കുട്ടിയാനം മുഖ്യാതിഥിയായിരുന്നു. കുമ്പള ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ ബി എൻ മുഹമ്മദലി, മാഹിൻ മാസ്റ്റർ, ടി എം ഷുഹൈബ്, അഷ്‌റഫ്‌ മൊഗ്രാൽ ജീൻസ്, എം എ അബ്ദുൽ റഹ്‌മാൻ, സിദ്ദീഖ് റഹ്‌മാൻ, നാസർ മൊഗ്രാൽ, സി എം ഹംസ, റിയാസ് മൊഗ്രാൽ, കുത്തിരിപ്പ് മുഹമ്മദ്‌ പ്രസംഗിച്ചു. മുകുന്ദൻ മാസ്റ്റർ മറുപടി പ്രസംഗം  നടത്തി. ജന. സെക്രട്ടറി കെ.പി മുഹമ്മദ്‌ സ്വാഗതവും ട്രഷറർ അബ്‌കോ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

K V Mukundan Master Honored by Mogral Deshiyavedhi, Mogral, Kasaragod, Kerala, news, K V Mukundan Master, Honored, Mogral Deshiyavedhi.