യാത്രക്കാരുടെ മൂക്കിൽ നിന്നും ചോര; മുംബൈയില്‍ ജെറ്റ് എയര്‍വേയ്സ് വിമാനം തിരിച്ചിറക്കി


ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ 20. 2018 • മുംബൈയില്‍ നിന്നും ജയ്പൂരിലേക്ക് യാത്ര തിരിച്ച ജെറ്റ് എയര്‍വേസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. 166 യാത്രക്കാര്‍ കയറിയ വിമാനമാണ് തിരിച്ചിറക്കിയത്. പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിനുള്ളിലെ മര്‍ദം ക്രമീകരിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ മറന്നതിനെ തുടര്‍ന്ന് വിമാനത്തിലെ 30ഓളം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട് മൂക്കിൽ  നിന്നും ചെവിയില്‍ നിന്നും രക്തം വന്നതിനാലാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം ഇറക്കിയതിന് ശേഷം, ബുദ്ധിമുട്ടനുഭവപ്പെട്ട യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ഡോക്ടര്‍മാര്‍ പ്രഥമശുശ്രൂഷ നല്‍കി. സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു.


Jet Flight Returns To Mumbai After Cabin Pressure Loss Causes Nosebleed, Mumbai, news, ദേശീയം, മും​ബൈ, Jet Flight.