ഇന്തോനേഷ്യയിൽ ഭൂചലനം, സുനാമി മരണം 400 കവിഞ്ഞു, നൂറോളം പേർക്ക് പരിക്കേറ്റു
ഇന്തോനേഷ്യ: സെപ്റ്റംബർ 30 .2018 .   ഇന്തോനേഷ്യയിലെ രക്ഷാ പ്രവർത്തകർ ഞായറാഴ്ചയും തിരച്ചിൽ തുടരുന്നു. രണ്ട് ദിവസങ്ങൾക്കു ശേഷം സുലവേസി ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അതുപോലെ സുനാമിയും ഉണ്ടായി. സുനാമിയിൽ 400 ൽ അധികം ആളുകൾ മരിച്ചു. വെള്ളിയാഴ്ച 7.5 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനത്തിൽ പലു നഗരത്തിൽ കെട്ടിടങ്ങളിലേക്ക് തിരകൾ ആഞ്ഞുവീശുകയും നിരവധി വീടുകൾ ഒലിച്ചു പോകുകയും ചെയ്തിരുന്നു. 405 ഓളം പേർ മരിച്ചുവെന്ന് ഇന്തോനേഷ്യൻ ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസി വക്താവ് മൃതദേഹം കണ്ടെത്തിയ നിലയനുസരിച്ചു അറിയിച്ചു. 400 ലധികം പേർക്ക് പരിക്കേറ്റു. വൈദ്യുതിയും ആശയവിനിമയങ്ങളും തടസ്സപ്പെട്ടിരിക്കുന്നു. പലു എയർപോർട്ട് അടച്ചിട്ട നിലയിലാണ്. 

Indonesia earthquake, tsunami death toll tops 400, hundreds more injured, World, news.