ഇന്തോനേഷ്യയിൽ സുനാമി; നിരവധി പേർ കൊല്ലപ്പെട്ടു, കെട്ടിടങ്ങളെ വമ്പൻ തിരമാലകൾ വിഴുങ്ങി


ഇന്തോനേഷ്യ: സെപ്റ്റംബർ 29 .2018   ഇന്തോനേഷ്യയിൽ ശക്തമായ സുനാമിയിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. സുലവേസി ദ്വീപിൽ 2 മീറ്റർ (6.6 അടി) ഉയരത്തിലാണ് തിരമാലകൾ അടിച്ചു വീശിയത്. കഴിഞ്ഞ മാസം ഇന്തോനേഷ്യൻ ദ്വീപായ ലാംബോക്കിൽ ഭൂചലനത്തിൽ 460 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. "നിരവധി മൃതശരീരങ്ങൾ കണ്ടെടുത്തിട്ടുണ്ട് " ഇൻറർനാഷണൽ നാഷണൽ ഏജൻസി ഓഫ് സെർച്ച് ആൻഡ് റെസ്ക്യൂ തലവൻ പറഞ്ഞു.

ഭൂചലനത്തിൽ സംഭവിച്ചതോ സുനാമിയിൽ സംഭവിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ആശയവിനിമയം തടസ്സപ്പെട്ടതും നഗരത്തിലെ റൺവേ തകർന്നതും രക്ഷ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ധാരാളം കെട്ടിടങ്ങളും തകർന്നു.

Indonesia earthquake; sweeping buildings away and killing dozens, news, World, Earthquake, Death.