മുസ്ലിംകളെ കൂടി ഉൾപ്പെടുത്തിയില്ല എങ്കിൽ അവിടെ ഹിന്ദുത്വമില്ല: മോഹൻ ഭഗവത്


ന്യൂഡൽഹി: സെപ്റ്റംബര്‍ 19. 2018 •  മുസ്​ലിംകളെ കൂടി ഉൾക്കൊള്ളുന്നതാണ്​ യഥാർഥ ഹിന്ദുത്വമെന്ന്​ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്. ഹിന്ദു രാഷ്ട്രത്തിൽ മുസ്ലിംകൾ പെടുന്നില്ല എന്നല്ല, മറിച്ച് മുസ്ലിംകൾ കൂടി ചേർന്നാൽ മാത്രമേ ഹിന്ദുത്വം പൂര്ണമാവുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു. മുസ്ലിംകൾ ഇവിടെ വേണ്ട എന്ന് പറയുന്ന ദിവസം ഹിന്ദുത്വ ആശയം ഇല്ലാതാകുമെന്നും ഭാഗവത് ചൂണ്ടിക്കാട്ടി. ആർ.എസ്​.എസ്​ മൂന്ന്​ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പഠനശിബിരത്തിൽ രണ്ടാം ദിവസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​. ഹിന്ദു എന്നല്ല, അതേസമയം ഭാരതീയൻ എന്ന് വിളിക്കുന്നവരോടാണ് ആദരവ് എന്നും പറഞ്ഞു. ഹിന്ദുവെന്ന് വിളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ  ഭാരതീയ എന്നു വിളിക്കുക.
"സ്വാതന്ത്ര്യത്തിന്റെ എല്ലാ ചിഹ്നങ്ങളെയും ഞങ്ങൾ ആദരിക്കുന്നു,
ഭരണഘടനയും ഇതുപോലൊരു ചിഹ്നമാണ്. "ഭാഗവത് പറഞ്ഞു. സമൂഹത്തെ ഒരുമിപ്പിക്കുകയാണ്​ ആർ.എസ്​.എസി​​ന്റെ ലക്ഷ്യം. രാഷ്​ട്രീയത്തിൽ നിന്ന്​ അകന്നു നിൽക്കുന്ന സമീപനമാണ്​ ആർ.എസ്​.എസ്​ എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

If Muslims are unwanted, then there is no Hindutva: Mohan Bhagwat, Mohan Bhagwat, news, ദേശീയം.