അവിഹിത ബന്ധം നേരിൽ കണ്ട ഭർത്താവ് ഭാര്യയുടെ തലയറുത്ത് കൊന്നു; ശേഷം തല ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി


ചി​ക്ക​മംഗ​​ളൂ​രു: സെപ്റ്റംബര്‍ 10.2018. ക​ർ​ണാ​ട​ക​യി​ൽ ഭാ​ര്യ​യു​ടെ ത​ല​യ​റു​ത്ത് ബാ​ഗി​ലാ​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി യു​വാ​വ് കീ​ഴ​ട​ങ്ങി. ക​ർ​ണാ​ട​ക​ത്തി​ലെ ചി​ക്ക​മം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. ഭാ​ര്യ മ​റ്റൊ​രു യു​വാ​വു​മാ​യി കി​ട​ക്ക​പ​ങ്കി​ടു​ന്ന​ത് ക​ണ്ട​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ചി​ക്ക​മം​ഗ​ളൂ​രു സ്വ​ദേ​ശി സ​തീ​ഷാ​ണ് (30) ഭാ​ര്യ രൂ​പ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.
Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here

സ​തീ​ഷും രൂ​പ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ഒ​മ്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ന​ട​ന്ന​ത്. ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. ഗ്രാ​മ​ത്തി​ലെ മ​റ്റൊ​രു യു​വാ​വു​മാ​യി രൂ​പ​യ്ക്കു അ​വി​ഹി​ത​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ സ​തീ​ഷ് ഇ​രു​വ​രെ​യും താ​ക്കീ​ത് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രി​വി​ൽ​പോ​യ സ​തീ​ഷ് മ​ട​ങ്ങി വീ​ട്ടി​ലെ​ത്തു​മ്പോ​ൾ ഇ​രു​വ​രെ​യും ഒ​ന്നി​ച്ചു​ക​ണ്ടു. ഇ​തോ​ടെ വാ​ക്കു​ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മാ​യി.

വ​ടി​വാ​ൾ ഉ​പ‍​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ രൂ​പ​യു​ടെ കാ​മു​ക​ന് വെ​ട്ടേ​റ്റെ​ങ്കി​ലും ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. രൂ​പ​യെ സ​തീ​ഷ് വെ​ട്ടി​വീ​ഴ്ത്തി​യ ശേ​ഷം ത​ല​യ​റു​ത്ത് ബാ​ഗി​ലാ​ക്കി. പി​ന്നീ​ട് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ബൈ​ക്കി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

വാർത്തകൾ അപ്പപ്പോൾ അറിയാൻ കുമ്പള വാർത്ത വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക 

Mangalore, news, ദേശീയം, Police, Surrendered, Youth, Wife, Murder case, Crime, Arrest, Court, Remand, Husband killed wife; youth self surrendered in police station.