കാറിൽ ബൈക്ക് തട്ടിയെന്നാരോപിച്ചു ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ താക്കോലൂരി മാറ്റി; ബൈക്ക് മറിഞ്ഞു വീണ് മാതാവ് ബസ് കയറി ദാരുണമായി മരിച്ചു


ചെങ്ങന്നൂർ: സെപ്റ്റംബര്‍ 19. 2018 • വീട്ടമ്മ കെഎസ്ആർടിസി ബസ് കയറി ദാരുണമായി മരിച്ചു. ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംഗ്ഷനിലാണു സംഭവം. ഇരവിപേരൂർ നന്നൂർ വാഴക്കാലാമലയിൽ രവീന്ദ്രൻ നായരുടെ ഭാര്യ ആനന്ദവല്ലിയാണ് (56) മരിച്ചത്. 

കാറിൽ ബൈക്ക് തട്ടിയെന്നാരോപിച്ചു ടാക്സി ഡ്രൈവർ ബൈക്കിന്റെ താക്കോലൂരുകയായിരുന്നു. ഹാൻഡിലിനു പൂട്ടുവീണ് ബൈക്കിൽനിന്നു വീണ ആനന്ദവല്ലി ദേഹത്ത് ബസ് കയറിയിറങ്ങുകയായിരുന്നു. ആനന്ദവല്ലി മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു. കാറിനു പിന്നിൽ ബൈക്ക് ഇടിച്ചെന്ന് ആരോപിച്ചു ഡ്രൈവർ കാർ നിർത്തി ഇറങ്ങി ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു. ഈ സമയം ഹാൻഡിലിനു പൂട്ടു വീണെന്നും ഇതോടെ മറിഞ്ഞ ബൈക്കിൽ നിന്ന് ആനന്ദവല്ലി റോഡിൽ വീഴുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ടാക്സി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Kerala, news, Chengannur, Accident, Death, Obituary, Custody, Bike, Car, House wife dies in accident.