കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വയനാട്, ഇടുക്കി, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു


സെപ്റ്റംബർ 24 .2018 .   കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യും.

കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വയനാട്, ഇടുക്കി ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ചയും പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റ് ഛത്തീസ്ഗഢ് ഭാഗത്തേക്ക് നീങ്ങുകയാണ്.

Kerala, news, alfalah ad, Heavy rain chance, Yellow alert, Heavy rain chance in Kerala two days.