ഹാഫിള് അഹ്‌മദ് കബീർ ബാഖവി ഇന്ന് ബംബ്രാണയിൽ


കുമ്പള: സെപ്റ്റംബര്‍ 30.2018. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ ഹാഫിള് അഹ്മദ് കബീർ ബാഖവി ബംബ്രാണ അൽ അൻസാർ ചാരിറ്റബിൾ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏകദിന മതപ്രഭാഷണ പരിപാടിയിൽ സംബന്ധിക്കും. 6 മണിക്ക് അദ്ദേഹം ബംബ്രാണയിൽ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.

ബി.കെ. അബ്ദുൽ ഖാദർ അൽഖാസിമി ഉദ്ഘാടനം ചെയ്യുന്ന പരിപാടി, എം.പി. മുഹമ്മദ് അധ്യക്ഷത വഹിക്കും. അഹ്മദ് കബീർ ബാഖവി മുഖ്യ പ്രഭാഷണം നടത്തും.

35 വർഷത്തോളമായി ബംബ്രാണ ജമാഹത്തിൽ മുഹദിനായി സേവനം ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പ്രമുഖ കാരുണ്യ പ്രവര്‍ത്തകരായ എബി.കുട്ടിയാനം, ഖയ്യും മാന്യ എന്നിവരെ ആദരിക്കും.
ജുനൈദ് ഫൈസി, വിവിധ മേഖലയിലെ നേതാക്കള്‍ സംബന്ധിക്കും. ഷമീര്‍ വാഫി സ്വാഗതവും, അല്ലിക്ക അന്തിഞ്ഞി നന്ദിയും പറയും.


Hafiz Ahmad Kabeer Baqavi speech in Bambrana, Kumbla, Kasaragod, Kerala, news.